Connect with us

covid vaccine

ദുരിതാശ്വാസ ക്യാമ്പുകളിലെ വാക്സിനേഷന് പ്രത്യേക പദ്ധതി: വീണാ ജോര്‍ജ്

മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകളുടെ സേവനം ഉറപ്പാക്കും

Published

|

Last Updated

തിരുവനന്തപുരം |  മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാക്‌സിനെടുക്കാന്‍പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ക്യാമ്പുകളില്‍ കഴിയുന്ന ആരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കില്‍ അവര്‍ക്ക് വാക്സിനേഷന്‍ ഉറപ്പാക്കും. ഇതിനായി വിവരങ്ങള്‍ ശേഖരിക്കും. ജില്ലകള്‍ തോറും ഇതിനായി ക്രമീകരണം നടത്തും.

സ്ഥല സൗകര്യമുള്ള ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്സിന്‍ നല്‍കും. അല്ലാത്തവര്‍ക്ക് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വാക്സിനേഷന്‍ എടുക്കാനുള്ള സൗകര്യമൊരുക്കും. മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകളുടേയും സേവനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ആദ്യ ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്സിന്‍ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കൊവിഷീല്‍ഡ് വാക്സിന്‍ 84 ദിവസം കഴിഞ്ഞും കൊവാക്സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

 

 

 

Latest