കര്‍ണാടക സ്പീക്കറായി മംഗളുരു എംഎല്‍എ യു ടി ഖാദറെ തെരഞ്ഞെടുത്തതില്‍ മലയാളികള്‍ക്ക് അഭിമാനം
ബി ജെ പി സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മംഗളുരുവില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയില്‍ എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സഭയില്‍ പ്രതിപക്ഷ ഉപനേതാവിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. കോണ്‍സിന്റെ കര്‍ണാടകയിലെ ന്യൂനപക്ഷ മുഖമാണ് ഖാദര്‍.
ബി.ജെ.പി ഭരണകാലത്ത് കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടന്ന അതിക്രമങ്ങളെയും സര്‍ക്കാറിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളെയും നിയമസഭയില്‍ ചോദ്യം ചെയ്ത ഖാദര്‍ ഇതിന്റെ പേരില്‍ സഭക്കകത്തും പുറത്തും ബി.ജെ.പി നേതാക്കളുടെ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കിരയായി.
വീഡിയോ കാണാം
---- facebook comment plugin here -----