Connect with us

National

യു.പി സമാധാനത്തിന്റെയും വികസനത്തിന്റെയും മാതൃക: യോഗി ആദിത്യനാഥ്

നാലര വര്‍ഷമായി ക്രമസമാധാന രംഗത്ത് മികച്ച മാതൃകയാണ് സംസ്ഥാനം. ഒരു കലാപത്തിനും അവസരം നല്‍കാത്തവിധം സാമൂഹ്യാന്തരീക്ഷം ശാന്തമാണ്.

Published

|

Last Updated

സഹറന്‍പൂര്‍| നാലരവര്‍ഷത്തെ തന്റെ ഭരണത്തില്‍ ഉത്തര്‍പ്രദേശ് സമാധാനത്തിന്റെയും വികസനത്തിന്റെയും മാതൃകയായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സഹറന്‍പൂരിലെ പുന്‍വര്‍കയില്‍ മാ ശാകുംഭരി സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യോഗി.

നാലര വര്‍ഷമായി ക്രമസമാധാന രംഗത്ത് മികച്ച മാതൃകയാണ് സംസ്ഥാനം. ഒരു കലാപത്തിനും അവസരം നല്‍കാത്തവിധം സാമൂഹ്യാന്തരീക്ഷം ശാന്തമാണ്. എല്ലാവരും ഒത്തുചേര്‍ന്ന് ഈദും ഹോളിയും ദുര്‍ഗാപൂജയും ജന്മാഷ്ടമിയും ആഘോഷിച്ചു. 500 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാവുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

 

---- facebook comment plugin here -----

Latest