Connect with us

Eranakulam

ലൈസന്‍സില്ലാത്ത തോക്ക്: സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍

19 തോക്കുകളാണ് പിടിച്ചെടുത്തത്.

Published

|

Last Updated

കൊച്ചി | ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് 19 സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ഇവരില്‍ നിന്ന് ലൈസന്‍സില്ലാത്ത തോക്ക് പിടിച്ചെടുത്തിരുന്നു. 19 തോക്കുകളാണ് പിടിച്ചെടുത്തത്.

ഇവക്കൊന്നിനും ലൈസന്‍സില്ല. ജമ്മു കശ്മീരിലെ രജൗറിയില്‍ നിന്നാണ് തോക്കുകള്‍ ലഭിച്ചതെന്ന് ഇവര്‍ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച ജമ്മു കശ്മീരികളായ സെക്യൂരിറ്റി ജീവനക്കാര്‍ തിരുവനന്തപുരത്ത് പിടിയിലായിരുന്നു. അഞ്ച് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്. എ ടി എമ്മില്‍ പണം നിറക്കുന്ന സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.

Latest