Connect with us

university appointment

സര്‍വകലാശാല നിയമനം പി എസ് സിക്ക് വിടണം: വി ഡി സതീശന്‍

സി പി എം നേതാക്കള്‍ക്കായി സര്‍വകലാശാല അധ്യാപക നിയമനം റിസര്‍വ് ചെയ്യുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നിയമനം പി എസ് സിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി തരംതാഴ്ത്താനാണ് ശ്രമമെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സി പി എം നേതാക്കള്‍ക്ക് വേണ്ടി മാത്രം സര്‍വകലാശാല അധ്യാപക നിയമനം റിസര്‍വ് ചെയ്തിരിക്കുകയാണ്. അക്കാദമിക് ബ്രില്യന്‍സ് ഉള്ളവരെ മാറ്റി നിര്‍ത്തി സി പി എമ്മുകാരെ തിരുകിക്കയറ്റുന്നത് നാണം കെട്ട നടപടിയാണ്. കണ്ണൂര്‍ സര്‍വകലാശാല വി സിയെ ഒരു നിമിഷം പോലും തുടരാന്‍ അനുവദിക്കരുത്. വൈസ് ചാന്‍സലര്‍ നിയമന നടപടികള്‍ മാറ്റുന്നതും ഇഷ്ടക്കാരെ നിയമിക്കാനാണ്.

ലോകയുക്തയുടെ പല്ലും നഖവും കൊഴിക്കാന്‍ ശ്രമം നടക്കുന്നു. ഓര്‍ഡിനന്‍സ് അതിനുള്ളതാണ്. കേസ് വന്നതോടെ എല്ലാത്തിനെയും ഭയമാണന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.