Connect with us

sys

സാമൂഹിക തിന്മകൾക്കെതിരെ ഒറ്റക്കെട്ടാവുക: എസ് വൈ എസ് 

സമാപന സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മലപ്പുറം | മയക്ക് മരുന്ന് വ്യാപനത്തിനും സാമൂഹിക തിന്മകൾക്കുമെതിരെ  ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ യുവാക്കൾ തയാറാകണമെന്ന് എസ് വൈ എസ് ഉദ്ഗമനം ക്യാമ്പ് ആവശ്യപ്പെട്ടു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മറവിൽ നവ ലിബറൽ വൈകൃതങ്ങളും ദൈവനിരാസവും പ്രചരിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണർന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. രണ്ട് ദിവസമായി കൊളത്തൂർ ഇർശാദിയ്യ കാമ്പസിൽ നടന്ന എസ് വൈ എസ് ഈസ്റ്റ് ജില്ല ഉദ്ഗമനം ലീഡേഴ്സ് കമ്മ്യൂൺ സമാപന സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

സി കെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, സയ്യിദ് നിസാമുദ്ദീൻ കുരുവമ്പലം, എസ് വൈ എസ് സംസ്ഥാന ഭാരവാഹികളായ എം അബൂബക്കർ പടിക്കൽ, എ മുഹമ്മദ് പറവൂർ, അബ്ദുല്ല സഅ്ദി ഫസ്ഫരി, ഇ അബ്ദുല്ല മുസ്‌ലിയാർ, എ പി ബശീർ ചെല്ലക്കൊടി, ജില്ലാ ഭാരവാഹികളായ വി പി എം ഇസ്ഹാഖ്, അബ്ദുർറഹീം കരുവള്ളി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്സനി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, സി കെ ശകീര്‍, ടി സിദ്ദീഖ് സഖാഫി വഴിക്കടവ്, പി യൂസുഫ് സഅദി, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബുർറഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി വെങ്ങാട്, പി കെ മുസ്തഫ അഹ്സനി സംസാരിച്ചു.

സമസ്തയുടെ മുൻകാല നേതാക്കളായ പാങ്ങിൽ എ പി അഹമ്മദ് കുട്ടി മുസ്‌ലിയാർ, എ സി എസ് ബീരാൻ മുസ്‌ലിയാർ എന്നിവരുടെ മഖ്ബറ സിയാറത്തിന് ശേഷമാണ് ക്യാമ്പ് സമാപിച്ചത്.

Latest