Connect with us

Uae

ഉമ്മുല്‍ ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍ നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ ഖുവൈനുമായി ധാരണാപത്രം ഒപ്പിട്ടു

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍ | ഉമ്മുല്‍ ഖുവൈന്‍ ഫ്രീ ട്രേഡ് സോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളുടെ ബാങ്കിംഗ് ആവശ്യകതകള്‍ ലഘൂകരിക്കുന്നതിനും ബാങ്കിംഗ് ഉപഭോക്താക്കളുടെ പ്രത്യേക സര്‍ക്കിള്‍ രൂപീകരിക്കുന്നതിനുമായി നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ ഖുവൈനുമായി ഫ്രീ ട്രേഡ് സോണ്‍ തന്ത്രപരമായ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു. നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ ഖുവൈന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദ്‌നാന്‍ അല്‍ അവാദിയും, ഉമ്മുല്‍ ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍ ജനറല്‍ മാനേജര്‍ ജോണ്‍സണ്‍ ജോര്‍ജ് തമ്മിലാണ് ഒപ്പ് വെച്ചത്.

യുഎഇയിലെ ചെറുകിട ഇടത്തരം സംരംഭകര്‍, തുടക്കക്കാര്‍, വന്‍കിട ബിസിനസുകള്‍ എന്നിവയുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി സമഗ്രവും വൈവിധ്യമാര്‍ന്നതുമായ സേവനങ്ങളാണ് ധാരണാപത്രം വഴി വാഗ്ദാനം ചെയ്യുന്നത്. ഉമ്മുല്‍ ഖുവൈന്‍ ഫ്രീ ട്രേഡ് സോണില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ ഖുവൈനിന്റെ അക്കൗണ്ട് ലഭിക്കും. നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ ഖുവൈന്‍ വഴിയുള്ള ഇടപാടുകള്‍, പേയ്‌മെന്റുകള്‍, സേവിംഗ്‌സ്, ക്രെഡിറ്റ് എന്നിവ ഉള്‍പ്പെടുന്ന ഉത്തരവാദിത്തമുള്ള സാമ്പത്തിക സേവനങ്ങള്‍ കമ്പനികളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും കരാറിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ബാങ്ക് സിഇഒ പറഞ്ഞു.

ഇന്നത്തെ വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളില്‍, പുതിയ അക്കൗണ്ട് തുറക്കുക വഴി സംരംഭകര്‍ക്ക് സാമ്പത്തിക പിന്തുണ ലഭിക്കുമെന്നും പുതിയ ധാരണ ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ഫ്രീ ട്രേഡ് സോണില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളുടെ വിപുലീകരണത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കമ്പനികള്‍ ട്രേഡ് സോണില്‍ വരുന്നതോടെ എമിറേറ്റില്‍ ബിസിനസിനെ ശക്തിപ്പെടുകയും കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും അദ്ദേഹം പറഞ്ഞു.

വ്യക്തിഗത അക്കൗണ്ടുകള്‍, ചെറുകിട ഇടത്തരം വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, മള്‍ട്ടി കറന്‍സി പ്രീപെയ്ഡ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍സ്, മോര്‍ട്ട്‌ഗേജ് ലോണ്‍സ്, ഓട്ടോ ലോണ്‍ തുടങ്ങിയ സേവനങ്ങളും ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നു. നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ ഖുവൈനുമായുള്ള ഞങ്ങളുടെ സഖ്യം നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, കാരണം വിപണിയില്‍ സാധാരണയായി അവഗണിക്കപ്പെടുന്ന ഞങ്ങളുടെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണനാ ബാങ്കിംഗ് അനുഭവപ്പെടും ഉമ്മുല്‍ ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍ ജനറല്‍ മാനേജര്‍ ജോണ്‍സണ്‍ ജോര്‍ജ് വ്യക്തമാക്കി. വളര്‍ച്ചയില്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ഞങ്ങളുടെ പങ്കാളിത്തം ചെറുകിട ഇടത്തരം സംരംഭകരെ പിന്തുണക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞു. സുസ്ഥിരവും നേരായതുമായ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ അംഗത്വ അടിത്തറയുടെ വലിയ പങ്കുവഹിക്കുന്ന യുവ ചെറുകിട സ്ഥാപനങ്ങള്‍ക്കിടയില്‍ പുതുമകള്‍, മൂല്യനിര്‍മ്മാണം, വളര്‍ച്ച എന്നിവ നിലനിര്‍ത്താന്‍ സഹായിക്കും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പേ പെര്‍ ഡേ ഒരുക്കി ഉമ്മുല്‍ ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍

ഏറ്റവും മികച്ച സൗകര്യത്തില്‍ ചുരുങ്ങിയ ചിലവില്‍ ബിസ്‌നസ് തുടങ്ങാന്‍ വേണ്ട സൗകര്യങ്ങളാണ് ഉമ്മുല്‍ ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍ അവതരിപ്പിക്കുന്നത്. വ്യവസായിക ലൈസന്‍സ്, ജനറല്‍ ട്രേഡിങ്ങ് ലൈസന്‍സ്, കണ്‍സള്‍ട്ടന്‍സി ലൈസന്‍സ്, ഫ്രീ ലാന്‍സ് പെര്‍മിറ്റ്, സേവന ലൈസന്‍സ് എന്നിവയെല്ലാം ഏറ്റവും മിതമായ നിരക്കില്‍ ഉമ്മുല്‍ ഖുവൈന്‍ ഫ്രീ ട്രേഡ് സോണില്‍ യാതാര്‍ഥ്യമാക്കാം.

പേ പെര്‍ ഡേ പദ്ധതിയാണ് ട്രേഡ് സോണിലെ ഏറ്റവും വലിയ ആകര്‍ഷണം. ആവശ്യമുള്ള ദിവസത്തേക്ക് വെയര്‍ ഹൗസുകള്‍ വാടകക്ക് എടുക്കാവുന്ന ഈ പദ്ധതി നിക്ഷേപകര്‍ക്ക് വലിയ ഗുണം ചെയ്യും. 150 രാജ്യങ്ങളില്‍ നിന്നും 8000 ലതികം കമ്പനികള്‍ ഉമ്മുല്‍ ഖുവൈന്‍ ഫ്രീ ട്രേഡ് സോണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി