Connect with us

Idukki

മൂന്നാറിൽ കാർ കൊക്കയിലേക്ക് പതിച്ച് എട്ട് വയസ്സുകാരൻ അടക്കം രണ്ട് മരണം

നിയന്ത്രണം നഷ്ട്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു

Published

|

Last Updated

ഇടുക്കി | മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആന്ധ്ര സ്വദേശികളായ നൗഷാദ്(32 ), നെെസ (എട്ട്) എന്നിവരാണ് മരിച്ചത്.

ആന്ധ്ര പ്രദേശിൽ നിന്നും എത്തിയ കാറാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ട്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു. പൂപ്പാറ ഭഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ടതാണ് കാർ.

അപകട സമയം എട്ട്‌ പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മറ്റുള്ളവരെ രക്ഷപ്പെടുത്തി.