Connect with us

accident

എറണാകുളത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ട് മരണം

എം സി റോഡില്‍ രാത്രി 11നായിരുന്നു അപകടം

Published

|

Last Updated

കൊച്ചി | എറണാകുളം പുല്ലുവഴിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട തടിലോറിയില്‍ ബൈക്ക് ഇടിച്ച് രണ്ട് പേര്‍ മരിച്ചു. എം സി റോഡില്‍ രാത്രി 11നായിരുന്നു അപകടം. പെരുമ്പാവൂര്‍ സി പി ഐ ബ്രാഞ്ച് സെക്രട്ടറി കെ എസ് അജിത്ത്, സുഹൃത്ത് വിമല്‍ എന്നിവരാണ് മരിച്ചത്.

തടി കയറ്റിയ ലോറിയുടെ പിന്നില്‍ അപായ ലൈറ്റുകളൊന്നുമുണ്ടായിരുന്നില്ല. സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ലോറി ഡ്രൈവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ഇരുവരുടെയും മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.