Connect with us

Ongoing News

ആലപ്പുഴയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം

അപകടത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു.

Published

|

Last Updated

ആലപ്പുഴ  | ചാരുംമ്മൂട്ടില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ചുനക്കര തെക്ക് ചോണയത്ത് തമ്പി എന്ന അജ്മല്‍, ഓട്ടോയിലെ യാത്രക്കാരിയായ ചുനക്കര തെക്ക് രാധാലയത്തില്‍ തങ്കമ്മ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു.

വെള്ളിയാഴ്ച വൈകി്ട് കൊല്ലം-തേനി ദേശീയപാതയില്‍ ചുനക്കര സര്‍ക്കാര്‍ ആശുപത്രിക്കു സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ചു കയറുകയായിരുന്നു.