Connect with us

boat drowning

അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് രണ്ട് മരണം

രണ്ട് പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

Published

|

Last Updated

മാവേലിക്കര | അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്ലസ്ടു വിദ്യാര്‍ഥി ആദിത്യന്‍, ചെറുകോല്‍ സ്വദേശി വിനീഷ് എന്നിവരാണ് മരിച്ചത്.

മാവേലിക്കര വലിയപെരുമ്പുഴ കടവിലാണ് അപകടമുണ്ടായത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട വള്ളമാണ് അപകടത്തില്‍ പെട്ടത്.

Latest