Connect with us

Kerala

ബലിപെരുന്നാളിന് രണ്ട് ദിവസം അവധി; ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍

ഈമാസം 27, 28 തീയതികളിലാണ് അവധി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈമാസം 27, 28 തീയതികളിലാണ് അവധി.

സര്‍ക്കാര്‍ കലണ്ടറില്‍ 27നാണ് അവധി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ 28നാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇതിനാലാണ് ആ ദിവസം കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് (Negotiable Instruments Act) പ്രകാരമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ഈ രണ്ട് ദിവസവും അവധിയായിരിക്കും.

 

Latest