Connect with us

Kerala

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍; മണ്‍സൂണ്‍ പുതിയ സമയപ്പട്ടിക ജൂണ്‍ 15ന് നിലവില്‍ വരും

കേരളത്തില്‍ നിന്ന് പുറപ്പെടുന്നവ ഉള്‍പ്പെടെ 14 ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തിലാണ് മാറ്റമുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയപ്പട്ടികയില്‍ മാറ്റം. പുതിയ പട്ടിക ജൂണ്‍ 15ന് നിലവില്‍ വരും.

കേരളത്തില്‍ നിന്ന് പുറപ്പെടുന്നവ ഉള്‍പ്പെടെ 14 ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തിലാണ് മാറ്റമുള്ളത്. ഒക്ടോബര്‍ 20 വരെയാണ് പുതിയ സമയപ്പട്ടിക പ്രകാരം ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

ട്രെയിനുകളും പുതിയ സമയക്രമവും (ബ്രാക്കറ്റില്‍ നിലവിലെ സമയം):
22149 എറണാകുളം ജങ്ഷന്‍-പൂനെ സൂപ്പര്‍ഫാസ്റ്റ്: പുലര്‍ച്ചെ 2.15 (രാവിലെ 5.15)
22655 എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ്: പുലര്‍ച്ചെ 2.15 (രാവിലെ 5.15)
12217 തിരുവനന്തപുരം നോര്‍ത്ത് യോഗ നഗരി ഋഷി കേഷ് സൂപ്പര്‍ഫാസ്റ്റ്: പുലര്‍ച്ചെ 4.50 (രാവിലെ 9.10)
12483 തിരുവനന്തപുരം നോര്‍ത്ത്-അമൃത്‌സര്‍ സൂപ്പര്‍ ഫാസ്റ്റ്: പുലര്‍ച്ചെ 4.50 (രാവിലെ 9.10)
19577 തിരുനെല്‍വേലി-ഹാപ്പ എക്‌സ്പ്രസ്: പുലര്‍ച്ചെ 5.05 (രാവിലെ 8.00)
20923 തിരുനെല്‍വേലി-ഗാന്ധിധാം ഹംസഫര്‍ എക്‌സ്പ്രസ്: പുലര്‍ച്ചെ 5.05 (രാവിലെ 8.00)
12202 തിരുവനന്തപുരം നോര്‍ത്ത്-ലോകമാന്യതിലക് എക്‌സ്പ്രസ്: രാവിലെ 7.45 (രാവിലെ 9.10)
20931 തിരുവനന്തപുരം നോര്‍ത്ത്-ഇന്‍ഡോര്‍ സൂപ്പര്‍ ഫാസ്റ്റ്: രാവിലെ 9.10 (രാവിലെ 11.15)
20909 തിരുവനന്തപുരം നോര്‍ത്ത്-പോര്‍ബന്തര്‍ സൂപ്പര്‍ ഫാസ്റ്റ്: രാവിലെ 9.10, (രാവിലെ 11-15)
12617 എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗളാദീപ് എക്‌സ്പ്രസ്: രാവിലെ- 10. 30 (ഉച്ചക്ക് 1.25)
10216 എറണാകുളം ജങ്ഷന്‍-മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ്: ഉച്ചക്ക് 1.25 (രാവിലെ 10.40)
12431 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്: ഉച്ചക്ക് 2.40 (രാത്രി 7.15)
12977 എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ്: വൈകീട്ട് 6.50 (രാത്രി 8.25)
22653 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ്: വെള്ളിയാഴ്ച രാത്രി 10.00 (രാത്രി 12.50 ശനിയാഴ്ച).

 

---- facebook comment plugin here -----