Connect with us

mc road trafic block

ആന വിരണ്ടു; ആയൂര്‍-കൊട്ടാരക്കര എം സി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു

പൊങ്കാലക്കായി എത്തിച്ച ആനയാണ് നടുറോഡിലൂടെ വിരണ്ടോടിയത്

Published

|

Last Updated

കൊല്ലം|  ആന വിരണ്ടതിനെ തുടര്‍ന്ന് ആയൂര്‍-കൊട്ടാരക്കര എം സി റോഡ് പനവേലിയില്‍ ഗതാഗതം തടസപ്പെട്ടു. വെട്ടികവലയില്‍ പൊങ്കാലക്കായി എത്തിച്ച നെടുമണ്‍കാവ് മണികണ്ഠന്‍ എന്ന ആനയാണ് വിരണ്ടത്. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ആനയെ തളച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വെട്ടികവലയില്‍ നിന്ന് വിരണ്ടോടിയ ആന എം സി റോഡില്‍ മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ഏകദേശം രണ്ട് കിലോമീറ്ററോളം ദുരത്താണ് ആന ആശങ്ക വിതച്ചത്. സംഭവം നടന്ന ഉടന്‍ നാട്ടുകാര്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ തടയുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്ത് അവസരോചിതമായി ഇടപെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. ആനയെ സംഭവ സ്ഥലത്ത് നിന്ന് മാറ്റിയ ശേഷമാണ് എം സി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചത്.