kozhikode murder
വ്യാപാരിയുടെ കൊല: പ്രതികളെ അന്വേഷണ സംഘം ഇന്നു ചോദ്യം ചെയ്യും
ഫര്‍ഹാനയുടെ പങ്കാളിത്തം ഏറെ ദുരൂഹം

കോഴിക്കോട് | ഒളവണ്ണയിലെ ഹോട്ടല്‍ വ്യാപാരി സിദ്ദീഖിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളെയും അന്വേഷണസംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും.
ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതികളുമായി പോലീസ് സംഘം തിരൂരിലെത്തിയത്. ഇവരെ കൂടാതെ ഫര്‍ഹാനയുടെ സുഹൃത്തായ ആഷിഖാണ് കേസില്‍ പിടിയിലായ മറ്റൊരാള്‍. മൂന്നുപേരെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലായവരെല്ലാം.
വ്യക്തിപരമായ വിരോധമാണോ പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണോ കൊലപാതകത്തിനു കാരണമെന്നു കണ്ടെത്തേണ്ടതുണ്ട്. കൊലപാതകത്തിലേക്കു നയിച്ചതെന്താണെന്നതില്‍ വ്യക്തത വരുത്തുകയാകും ചോദ്യംചെയ്യലില്‍ അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
സംഭവത്തില്‍ ഫര്‍ഹാനയുടെ പങ്കാളിത്തമാണ് ഏറ്റവും ദുരൂഹമായിത്തുടരുന്നത്.
ഇതോടൊപ്പം സിദ്ദീഖിനെ കൊലപ്പെടുത്താനും ശേഷം മൃതദേഹം വെട്ടിമുറിക്കാനും ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കേണ്ടതുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി തിരൂര്‍ കോരങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.