Connect with us

Kerala

തന്നോട് കാണിക്കുന്നത് വൃത്തികേട്; മുഖ്യമന്ത്രിയോട് പ്രതികാരം ചെയ്യും: പി സി ജോര്‍ജ്

ഒരു മറ്റേ പണിക്കും താന്‍ പോയിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം |  പീഡനക്കേസില്‍ അറസ്റ്റിലായതിന് പിറകെ മുഖ്യമന്ത്രിക്കെതിരെ പി സി ജോര്‍ജ്. തന്നോട് വൃത്തികേടാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് എല്ലാത്തിനും പ്രതികാരം ചെയ്യുമെന്നും പി സി ജോര്‍ജ് ഭീഷണിപ്പെടുത്തി. തനിക്കെതിരെ പരാതി ഉന്നയിച്ചത് വിശ്വാസ്യതയില്ലാത്ത സ്ത്രീയാണെന്ന് ഹൈക്കോടതി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു മറ്റേ പണിക്കും താന്‍ പോയിട്ടില്ല. പിന്നെ എന്തിന് ഭയക്കണമെന്നും പി സി ജോര്‍ജ് ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്ന് രാവിലെ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചോദ്യചെയ്യലിനായി എത്തിയപ്പോഴായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം

പിണറായി 20 കൊല്ലമേ ആയിട്ടുള്ളൂ എംഎല്‍എ ആയിട്ട്. 33 കൊല്ലമായി ഞാന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട്. ഏഴ് പ്രാവിശ്യം എംഎല്‍എ ആയി. വഴിയേ നടക്കുന്നവനല്ല ഞാന്‍. ആ എന്നോടാണ് ഈ വൃത്തിക്കേട് കാണിക്കുന്നത്. ഇതിനൊക്കെ പ്രതികാരം ഉണ്ടാകും. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒരു സംശയവും വേണ്ട- പി സി ജോര്‍ജ് പറഞ്ഞു.ഏത് തരത്തിലുള്ള പ്രതികാരമായിരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാന്യമായ രീതിയിലുള്ള പ്രതികാരമായിരിക്കുമെന്നായിരുന്നു പി സിയുടെ മറുപടി