accident death
കോട്ടയത്ത് ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
മരിച്ച മൂന്ന് പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു.

കോട്ടയം | കുമാരനല്ലൂരിൽ ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. അമിത വേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മരിച്ച മൂന്ന് പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു.
തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂഖ് എന്നിവരാണ് മരിച്ചത്. മൂവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. കുമാരനല്ലൂർ കൊച്ചാലും ചുവട്ടിൽ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
---- facebook comment plugin here -----