Connect with us

Kerala

ചെമ്മീന്‍ കെട്ടിലിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്ന് മരിച്ചു

കഴുത്താക്കല്‍ കായലിനു സമീപത്തെ ചെമ്മീന്‍കെട്ടില്‍ ഇറങ്ങിയ ഇവര്‍ ചെളിയില്‍ താഴുകയായിരുന്നു.

Published

|

Last Updated

ചാവക്കാട് | തൃശൂരില്‍ ചെമ്മീന്‍കെട്ടിലിറങ്ങിയ മൂന്നുവിദ്യാര്‍ഥികള്‍ മരിച്ചു. ചാവക്കാട് ഒരുമനയൂരിലാണ് ദാരുണമായ സംഭവം. ചാവക്കാട് പാലയൂര്‍ പള്ളിക്കടുത്ത് താമസിക്കുന്ന വരുണ്‍(16), സൂര്യ(16), മുഹ്സിന്‍(16) എന്നിവരാണ് മരിച്ചത്.

കഴുത്താക്കല്‍ കായലിനു സമീപത്തെ ചെമ്മീന്‍കെട്ടില്‍ ഇറങ്ങിയ ഇവര്‍ ചെളിയില്‍ താഴുകയായിരുന്നു. അഞ്ചുകുട്ടികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. രണ്ടുപേര്‍ നേരത്തെ കയറിപ്പോയി.

ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തുന്നതിന് മുമ്പ് നാട്ടുകാര്‍ തന്നെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചിരുന്നു.

Latest