feature
ആ സ്നേഹ ഗേഹങ്ങൾ
മര്‍കസിന്റെ സാദാത്ത് ഭവനപദ്ധതി ഒരു സ്വപ്്‌ന സാക്ഷാത്കാരമാണ്. ഇസ്്ലാമിക പാരമ്പര്യത്തില്‍ ഏറെ ഉന്നതിയിലുള്ള സയ്യിദ് കുടുംബങ്ങളുടെ ഭവന പദ്ധതി. സാമൂഹികമായി ഔന്നത്യത്തിലുള്ളവരെങ്കിലും സയ്യിദന്മാര്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ധാരാളമാണ്. ചോര്‍ന്നൊലിക്കാത്ത രൂപത്തില്‍ അടച്ചുറപ്പുള്ള ഒരു കൂര ആഗ്രഹിക്കുന്നവരും ഏറെ.

“എന്റെ ഭാര്യക്ക് ജന്മനാതന്നെ സംസാര ശേഷി ഇല്ലായിരുന്നു. അവരുടെ ഉമ്മ മാനസികാസ്വാസ്ഥ്യമുള്ളവരും. അതറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ വിവാഹം കഴിച്ചത്. ആറ് വര്‍ഷത്തെ ദാമ്പത്യത്തിനിടക്ക് എന്റെ പ്രിയപ്പെട്ടവളുടെ അസുഖം ഭേദമാകാന്‍ പല തരത്തിലുള്ള ചികിത്സയും നടത്തി. ഇപ്പോള്‍ അവള്‍ക്ക് 70 ശതമാനത്തോളം സംസാര ശേഷി തിരികെ ലഭിച്ചിട്ടുണ്ട്. ആശ്വാസമായി കഴിയുമ്പോഴാണ് കഴിഞ്ഞ കൊവിഡ് കാലത്ത് എനിക്ക് സ്‌ട്രോക്കിന്റെ അസുഖം ബാധിച്ചത്. ഇതോടെ ഞാനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പ്രയാസത്തിലായി. അടച്ചുറപ്പുള്ള വീട് എന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത സാഹചര്യം. ഇതിനിടക്കാണ് മര്‍കസിന്റെ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുന്നത്’ -ഒരു സയ്യിദിന്റെ വാക്കുകളാണിത്.
മര്‍കസിന്റെ സാദാത്ത് ഭവനപദ്ധതി ഒരു സ്വപ്്‌ന സാക്ഷാത്കാരമാണ്. ഇസ്്ലാമിക പാരമ്പര്യത്തില്‍ ഏറെ ഉന്നതിയിലുള്ള സയ്യിദ് കുടുംബങ്ങളുടെ ഭവന പദ്ധതി. സാമൂഹികമായി ഔന്നത്യത്തിലുള്ളവരെങ്കിലും സയ്യിദന്മാര്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ധാരാളമാണ്. ചോര്‍ന്നൊലിക്കാത്ത രൂപത്തില്‍ അടച്ചുറപ്പുള്ള ഒരു കൂര ആഗ്രഹിക്കുന്നവരും ഏറെ.
ഇവിടെയാണ് മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയും മദനീയം ഓണ്‍ലൈന്‍ പ്രഭാഷണ വേദിയും സംയുക്തമായി സാന്ത്വന സ്പര്‍ശമൊരുക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഈ പദ്ധതി വിവിധയിടങ്ങളില്‍ നിര്‍മാണ ഘട്ടത്തിലാണ്. 313 വീടുകളാണ് സയ്യിദ് ഭവനങ്ങളായി മാറാനിരിക്കുന്നത്.
പ്രവാചകന്‍ തിരുനബി (സ)യുടെ കുടുംബത്തെ എന്നും ചേര്‍ത്തുപിടിക്കുന്ന കാന്തപുരം ഉസ്താദും സുന്നി പ്രസ്ഥാനവും വര്‍ഷത്തിലൊരിക്കല്‍ സാദാത്ത് ഡേ എന്ന പേരില്‍ മര്‍കസില്‍ സംഗമം സംഘടിപ്പിക്കാറുണ്ട്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന സയ്യിദന്മാരാണ് ഈ സംഗമത്തില്‍ ഒത്തുകൂടാറുള്ളത്. ഈ ഒത്തുചേരലിന്റെ പ്രതിഫലനം കൂടിയാണ് സാദാത്ത് ഭവന പദ്ധതിയായി രൂപാന്തരപ്പെട്ടത്.
കൊവിഡ് വ്യാപന കാലത്ത് സ്വന്തം വീടുകളില്‍ ഒറ്റപ്പെട്ട മനുഷ്യര്‍ക്ക് ഊര്‍ജമേകുന്നതിനും ഒരുമിപ്പിക്കുന്നതിനും വേണ്ടി ആരംഭിച്ച ആത്മീയ-വൈജ്ഞാനിക ഓണ്‍ലൈന്‍ കൂട്ടായ്മയാണ് മദനീയം. കൊവിഡിന്റെ സാഹചര്യം അവസാനിച്ചെങ്കിലും മദനീയം പ്രസക്തി നഷ്ടമാകാതെ തുടരുന്നു.
ഒരു ലക്ഷത്തിലധികം സ്ഥിരം അംഗങ്ങളുള്ള മദനീയം കൂട്ടായ്മ ഓണ്‍ലൈന്‍ പ്രഭാഷണ- പ്രാര്‍ഥനാ വേദി എന്നതിലുപരി സാമൂഹിക, സാന്ത്വന മേഖലകളിലേക്ക് കൂടി കടന്നുകയറിയതിന്റെ ഫലമാണ് സാദാത്ത് ഭവന പദ്ധതിയിലൂടെ ദര്‍ശിക്കാനാകുന്നത്.
അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നല്‍കുന്ന മദനീയം കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മര്‍കസ് പ്രഖ്യാപിച്ച പദ്ധതിയാണ് സാദാത്ത് ഭവന പദ്ധതി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാരുടെ പ്രത്യേക താത്പര്യവും നിര്‍ദേശവുമാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കാന്‍ നിമിത്തമാകുന്നത്. 100 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അപേക്ഷകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് വീടുകളുടെ എണ്ണം 313 ആയി ഉയര്‍ത്തി.
111 വീടുകളുടെ ആദ്യഘട്ട സമര്‍പ്പണമാണ് ഇന്ന് നടക്കുന്നത്. 406 അപേക്ഷകളില്‍ നിന്നാണ് ഏറ്റവും അര്‍ഹരായ 313 കുടുംബങ്ങളെ കണ്ടെത്തിയത്.
10 ലക്ഷം രൂപ ചെലവില്‍ 650 ചതുരശ്ര അടി വിസ്തൃതിയിലാണ് ഓരോ വീടിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. മദനീയം കൂട്ടായ്മയിലൂടെയാണ് നിര്‍മാണത്തിനാവശ്യമായ ധനം പ്രധാനമായും സമാഹരിക്കുന്നത്. മര്‍കസ് പദ്ധതി സുതാര്യമായി നിർവഹിക്കുകയും ചെയ്യുന്നു. ഇസ്‌കാന്‍ പദ്ധതിയുടെ ആദ്യഘട്ട സമര്‍പ്പണത്തിലൂടെ കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലുള്ള ഒട്ടനവധി പേരുടെ സ്വന്തം ഭവനമെന്ന സ്വപ്നമാണ് നിറവേറുന്നത്.
മര്‍കസിന്റെ ഡ്രീം ഹോം എന്ന പദ്ധതി പ്രകാരം കഴിഞ്ഞ കാലങ്ങളില്‍ നിര്‍മിച്ചു നല്‍കിയ വീടുകളുടെ എണ്ണം നൂറിലധികം വരും. വീട് നിര്‍മാണത്തിനും മറ്റും നല്‍കിയ സഹായങ്ങളുടെ എണ്ണം കൃത്യമായി ലഭ്യമല്ല താനും.
ഒരു കിണര്‍ നിര്‍മിക്കാന്‍ ശേഷിയില്ലാത്തതു കാരണം മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം മൈലുകള്‍ക്കപ്പുറം ചെന്ന് താണ്ടിക്കൊണ്ടുവരേണ്ട അവസ്ഥ പലയിടത്തുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി മര്‍കസ് നിര്‍മിച്ചു നല്‍കിയ കിണറുകളുടെ എണ്ണം ഇരുപതിനായിരത്തോളമാണ്. പതിനായിരം യതീം കുട്ടികള്‍ക്കാണ് ഹോംകെയര്‍ പദ്ധതി പ്രകാരം രണ്ടായിരം രൂപ വീതം അതാത് വീടുകളിലേക്ക് മര്‍കസ് എത്തിച്ചുനല്‍കുന്നത്. മര്‍കസിന്റെ തൊഴില്‍ദാന പദ്ധതി പ്രകാരം എട്ടായിരം പേരാണ് വിദേശത്ത് ജോലിയിലുള്ളത്.
റോഡരികില്‍ ഒരു പെട്ടിക്കടയെങ്കിലുമിട്ട് ജീവിതം പുലര്‍ത്താമെന്ന ആഗ്രഹമുള്ളവരുണ്ടാകും. ഇത്തരത്തിലുള്ളവര്‍ക്ക് മര്‍കസ് പെട്ടിക്കടകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ധാരാളം ഉന്തുവണ്ടികളാണ് മര്‍കസ് നല്‍കിയത്.
മര്‍കസിലെ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന ത്വൈബ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയിലും പശ്ചിമബംഗാളിലുമടക്കം ഊർജിതമാണ്. ദിനേനെ നൂറിക്കണക്കിനാളുകള്‍ക്കാണ് ത്വൈബയുടെ കീഴില്‍ അന്നം നല്‍കുന്നത്.
കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് അടക്കമുള്ള സംഘടനാ കുടുംബം ദാറുല്‍ ഖൈര്‍ ഭവന പദ്ധതി പ്രകാരം പ്രളയകാലത്തടക്കം 1300 ഓളം വീടുകളാണ് നിര്‍മിച്ചു നല്‍കിയത്.