Connect with us

Kerala

തിരുവനന്തപുരത്തെ ബൈക്കപകട മരണം കൊലപാതകം

ഗുണ്ടാത്തലവന്‍ കാരാളി അരുണ്‍ വധക്കേസിലെ പ്രതിയാണ് സുമേഷ്.

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്ത് കഴിഞ്ഞ ദിവസം കാറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഗുണ്ടയായ ചാക്ക കാരാളി സുമേഷ് ആണ് കഴിഞ്ഞ ദിവസം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ച് മരിച്ചത്. എന്നാല്‍, ഇത് ആസൂത്രിതമാണെന്നും സുമേഷിനെ കാറിടിച്ച് കൊല്ലുകയായിരുന്നെന്നും തെളിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് ചാക്ക ബൈപ്പാസിലായിരുന്നു സംഭവം.

സംഭവത്തില്‍ കാട്ടാക്കട സ്വദേശികളായ പ്രതികളെ കസ്റ്റഡിയിലെടുത്തു. ബാറില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സുമേഷിനെ പിന്തുടര്‍ന്ന് കാറിടിപ്പിക്കുകയായിരുന്നെന്ന് പ്രതികള്‍ മൊഴി നല്‍കി. ഗുണ്ടാത്തലവന്‍ കാരാളി അരുണ്‍ വധക്കേസിലെ പ്രതിയാണ് സുമേഷ്. അരുണ്‍ വധവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

---- facebook comment plugin here -----

Latest