Connect with us

Kerala

ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരെന്നതിന് തെളിവില്ല; പോലീസിന്റേത് കള്ളക്കേസ്: വി ഡി സതീശന്‍

ബിജെപി ദേശീയ നേതൃത്വത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും വി ഡി സതീശന്‍

Published

|

Last Updated

കല്‍പ്പറ്റ |  വയനാട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ പോലീസ് കള്ളക്കേസെടുത്തതായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ പോലീസ് കള്ളക്കേസുണ്ടാക്കിയെന്നും ബിജെപി ദേശീയ നേതൃത്വത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

കോണ്‍ഗ്രസുകാരാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നതിന് ഒരു തെളിവും പോലീസിന് കിട്ടിയിട്ടില്ല. ഇല്ലാത്ത കേസ് പടച്ചുണ്ടാക്കുകയാണ് ചെയ്തത്. കേസന്വേഷണത്തിന് വേണ്ടി എഡിജിപി മനോജ് എബ്രഹാം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുന്നതിന് മുന്‍പേ മുഖ്യമന്ത്രി ,ഗാന്ധി ചിത്രം തകര്‍ത്തതെന്ന് ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്നുമുതലാണ് അന്വേഷണ ഉദ്യോഗസ്ഥനായത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് തുരത്തണമെന്ന സ്മൃതി ഇറാനിയുടെ ആഹ്വാനാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.ബിജെപിക്ക് അതിനുള്ള ശേഷിയില്ലാത്തത് കൊണ്ടാണ് സിപിഎം ആ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു