Connect with us

rain alert

കേരളതീരത്ത് രൂക്ഷ കടലാക്രമണത്തിന് സാധ്യത

ഇന്നും പരക്കെ മഴക്ക് സാധ്യത: 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗം. മലയോര മേഖലകളില്‍ വ്യാപക മഴയുണ്ടാകും. ശക്തമായ കാലവര്‍ക്കാറ്റിനൊപ്പം തെക്കന്‍ മഹാരാഷ്ട്രാ തീരത്തെ ന്യൂനമര്‍ദ്ദപാത്തിയും മഴക്ക് കാരണമാണ്.
മണ്ണിച്ചില്‍ സാധ്യതയുള്ളതിനാല്‍ അധികൃതരുടെ മുന്നറിയിപ്പിന് അനുസരിച്ച് മലയോര മേഖലയിലുള്ളവര്‍ മാറിതാമസിക്കണം. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും യെല്ലോ മുന്നറിയിപ്പ് നല്‍കി.

തീരദേശത്ത് രൂക്ഷകടലാക്രമണത്തിനും സാധ്യതയുണ്ട്. 3.6 മീ വരെ ഉയരത്തില്‍ തിരമാല വീശിയേക്കും. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

 

Latest