Connect with us

Kerala

അതിഞ്ഞാലില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം

Published

|

Last Updated

കാഞ്ഞങ്ങാട്  |  കാറും ടൂറിസ്റ്റ് ബസും കുട്ടിയടിച്ച് യുവതി മരിച്ചു. മൂന്നുപേര്‍ക്ക് പരുക്ക് . പൂച്ചക്കാട് സ്വദേശി ഷഹന (25) ആണ് മരിച്ചത്.് മലപ്പുറത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ശേഷം കാറില്‍ ബേക്കല്‍ പുച്ചക്കാടെ വീട്ടിലേക്ക് മടങ്ങും വഴി അതിഞ്ഞാലില്‍ വെച്ച് എതിരെ വന്ന ടുറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പരുക്കേറ്റ യുവതിയേയും ഭര്‍ത്താവിനേയും രണ്ടു മക്കളെയും ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റി .അവിടെ നിന്നാണ് യുവതി മരണത്തിനു കിഴടങ്ങിയത് .