Connect with us

National

യുവതിയുടെ മൃതദേഹം സ്യൂട്ട്‌കെയ്‌സിലൊളിപ്പിച്ച നിലയില്‍

ഒരു വര്‍ഷം മുന്‍പാണ് യുവതി ഇവിടെ താമസമാരംഭിച്ചത്

Published

|

Last Updated

സേലം | യുവതിയുടെ മൃതദേഹം വാടക വീട്ടില്‍ സ്യൂട്ട് കെയ്‌സിലൊളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. തമിഴ്‌നാട്ടിലെ സേലത്ത് കുമരസ്വാമിപ്പട്ടി നടേശന്റെ അപ്പാര്‍ട്ട്‌മെന്റിലാണ് ബംഗളുരു സ്വദേശി പ്രതാപിന്റെ ഭാര്യ തേജ് മൊണ്ഡല്‍ (27) ന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷം മുന്‍പാണ് യുവതി ഇവിടെ താമസമാരംഭിച്ചത്. കഴിഞ്ഞ നാലു ദിവസമായി കുമരസ്വാമിപ്പട്ടിയില്‍ ബ്യൂട്ടീസ്പാ നടത്തിയിരുന്ന തേജ് മൊണ്ഡലിന്റെ യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് ചെന്നൈയില്‍ താമസിക്കുന്ന ഭര്‍ത്താവ് പ്രദീപ് വീട്ടുടമ നടേശനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

നടേശന്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടീല്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് വീട് തുറന്ന് അകത്തു കയറി നോക്കിയപ്പോള്‍ കൈകാലുകള്‍ ബന്ധിച്ച് സ്യൂട്ട്‌കെയ്‌സില്‍ അടച്ചു വച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം ആശുപത്രിയിലേക്കു മാറ്റി

 

Latest