Connect with us

Kerala

പോലീസ് കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് പുഴയില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു

സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസുകാരെ തള്ളിമാറ്റിയ ഇയാള്‍ തൊടുപുഴയാറിലേക്ക് ചാടുകയായിരുന്നു.

Published

|

Last Updated

തൊടുപുഴ |  പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതി രക്ഷപെട്ടു പുഴയില്‍ ചാടിയ യുവാവ് മരിച്ചു. നിരവധി കേസുകളിലെ പ്രതി കോലാനി സ്വദേശി ഷാഫിയാണ് പുഴയില്‍ മുങ്ങിമരിച്ചത്.

അടിപിടി കേസിലാണ് ഇയാളെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസുകാരെ തള്ളിമാറ്റിയ ഇയാള്‍ തൊടുപുഴയാറിലേക്ക് ചാടുകയായിരുന്നു.

സ്‌കൂബ ഡൈവിംഗ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.