Connect with us

Eranakulam

കാലടിയില്‍ അയല്‍വാസിക്കു നേരെ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി

Published

|

Last Updated

കാലടി | അയല്‍വാസിക്കു നേരെ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. കാലടി നീലീശ്വരത്താണ് സംഭവം. നീലീശ്വരം സ്വദേശി അമലാണ് അയല്‍വാസിയായ ദേവസ്യയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭീഷണിപ്പെടുത്തലിലേക്ക് നയിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ദേവസ്യയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അമല്‍ വീട്ടിലുണ്ടായിരുന്നവര്‍ക്കു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.