Connect with us

Kerala

ആലുവയില്‍ പെരിയാറിലേക്ക് ചാടി യുവതി ജീവനൊടുക്കി

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കൊട്ടാരക്കടവില്‍നിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍നിന്നു യുവതി പെരിയാറിലേക്ക് ചാടിയത്

Published

|

Last Updated

കൊച്ചി |  ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍നിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കൊട്ടാരക്കടവില്‍നിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍നിന്നു യുവതി പെരിയാറിലേക്ക് ചാടിയത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ എട്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒരുവര്‍ഷം മുന്‍പാണ് ഗ്രീഷ്മയും അനീഷും തമ്മിലുള്ള വിവാഹം നടന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

Latest