Connect with us

Obituary

അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

ഐ സി യുവിൽ കിടക്ക ഇല്ലാത്തതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

Published

|

Last Updated

പത്തനംതിട്ട | മൈലപ്ര സേക്രഡ് ഹാർട്ട് നഴ്സറി സ്കൂളിൽ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. അരീക്കക്കാവ് കരിപ്പോൺ പുത്തൻവീട്ടിൽ തോമസിന്റെ ഭാര്യ സാറാമ്മയാണ് (മിനി 47) മരിച്ചത്. രാവിലെ 10.10ന് സ്കൂളിലെ പ്രാർഥന കഴിഞ്ഞ് കുട്ടികളുടെ ഹാജർ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് സാറാമ്മ കുഴഞ്ഞു വീണത്. ഉടനെ സഹപ്രവർത്തകർ ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു.

അവിടെ ഐ സി യുവിൽ കിടക്ക ഇല്ലാത്തതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്ന് കഴിക്കുന്നയാളായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ പ്രമേഹം മൂർച്ഛിച്ച നിലയിലായിരുന്നു.

മൃതദേഹം മോർച്ചറിയിൽ. നാളെ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. മണിയാർ പോസ്റ്റോഫീസിലെ പോസ്റ്റുമാനാണ് ഭർത്താവ് തോമസ്. മക്കൾ: മാത്യു കെ ടോം, ഇവാനിയോസ് തോമസ് (വിദ്യാർഥികൾ).