Connect with us

Kerala

വീണാ ജോര്‍ജിനെതിരായ തിരഞ്ഞെടുപ്പ് ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

തിരുവനന്തപുരം | 2016ലെ വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതി തള്ളി. വീണാ ജോര്‍ജ് മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിച്ചു, ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ആരോപണത്തില്‍ ഒരു തെളിവുമില്ലെന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

2016ലെ വീണയുടെ എതിര്‍ സ്ഥാനാര്‍ഥിയായ കെ ശിവദാസന്‍ നായരുടെ തിരഞ്ഞെടുപ്പ് ഏജന്റ് വി ആര്‍ സാജിയുടേതായിരുന്നു ഹരജി.

 

 

---- facebook comment plugin here -----

Latest