Connect with us

National

റാണ അയ്യൂബ് ഗാസിയാബാദ് കോടതിയില്‍ ഹാജരാകണമെന്ന സമന്‍സ് തടഞ്ഞ് സുപ്രീംകോടതി

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയാണ് റാണ അയ്യൂബിന് സമന്‍സ് അയച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് ഗാസിയാബാദ് കോടതിയില്‍ ഹാജരാകണമെന്ന സമന്‍സ് സുപ്രീംകോടതി തടഞ്ഞു. ഈ മാസം 31 വരെയാണ് തടഞ്ഞത്. സമന്‍സ് റദ്ദാക്കണമെന്ന റാണ അയ്യൂബിന്റെ ഹരജി സുപ്രീംകോടതി വാദം കേള്‍ക്കാനായി മാറ്റിയ സാഹചര്യത്തിലാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയാണ് റാണ അയ്യൂബിന് സമന്‍സ് അയച്ചത്.

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് റാണ അയൂബ് ഫണ്ട് ശേഖരണം നടത്തി വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം. ഇതേതുടര്‍ന്നാണ് ഹാജരാവാന്‍ ഗാസിയാബാദ് കോടതി റാണ അയ്യൂബിന് സമന്‍സ് അയച്ചത്. മുതിര്‍ന്ന അഭിഭാഷകയായ വൃന്ദ ഗ്രോവറാണ് റാണ അയ്യൂബിനായി സുപ്രീംകോടതിയില്‍ ഹാജരായത്.

റാണ അയ്യൂബിന്റെ 1 കോടി 77 ലക്ഷം രൂപ ഇ ഡി കണ്ടുകെട്ടിയിരിക്കുകയാണ്. പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായി ലഭിച്ച തുക സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നാരോപിച്ചായിരുന്നു നടപടി. മൂന്ന് കാമ്പയിനുകള്‍ക്കായി സ്വരൂപിച്ച പണം സ്വന്തം ആവശ്യങ്ങള്‍ക്കു ഉപയോഗിച്ചതായി കണ്ടെത്തിയെന്നാണ് ഇഡിയുടെ വാദം.

 

 

Latest