Connect with us

Business

മൂന്നാം ദിവസവും ഓഹരി വിപണിയില്‍ നേട്ടം; നിഫ്റ്റി 17,450ന് മുകളില്‍

എല്‍ആന്റ്ടി, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

Published

|

Last Updated

മുംബൈ| മൂന്നാമത്തെ ദിവസവും ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 206 പോയന്റ് നേട്ടത്തില്‍ 58,667ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 17,461ലുമാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്തെ ജിഡിപി നിരക്കുകളിലെ മുന്നേറ്റവും ജിഎസ്ടി വരുമാനത്തിലെ വര്‍ധനവും സമ്പദ്ഘടന മുന്നേറ്റത്തിന്റെ പാതയിലാണെന്നതിന് തെളിവായത് നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തി.

എല്‍ആന്റ്ടി, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നെസ്‌ലെ, ഹിന്‍ഡാല്‍കോ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണുള്ളത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.34ശതമാനവും 0.5ശതമാനവും നേട്ടത്തിലാണ്.

Latest