Connect with us

Kerala

അഴുക്കുചാലിന് മുകളിലെ സ്ലാബ് പൊട്ടി; വടക്കഞ്ചേരി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ 22 ബസുകള്‍ കുടുങ്ങി

കെ എസ് ആര്‍ ടി സി ഡിപ്പോയുടെ മുന്നിലുളള റോഡില്‍ ഇന്നലെ അഴുക്കുചാലിന്റെ പണി നടന്നിരുന്നു. ഇവിടെ സ്ഥാപിച്ച സ്ലാബാണ് പൊട്ടിയത്.

Published

|

Last Updated

പാലക്കാട് | വടക്കഞ്ചേരി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറത്തേക്കുള്ള റോഡിലെ അഴുക്കുചാലില്‍ സ്ഥാപിച്ച സ്ലാബ് പൊട്ടിയത് മൂലം ആറ് മണിക്കൂറോളം ബസുകള്‍ കുടുങ്ങി. കെ എസ് ആര്‍ ടി സി ഡിപ്പോയുടെ മുന്നിലുളള റോഡില്‍ ഇന്നലെ അഴുക്കുചാലിന്റെ പണി നടന്നിരുന്നു. ഇവിടെ സ്ഥാപിച്ച സ്ലാബാണ് പൊട്ടിയത്. ഇതോടെ 22 ബസുകള്‍ ബസ് സ്റ്റാന്‍ഡിനകത്ത് നിന്നും പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയായി.

ഡീസലടിക്കാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച, വേളാങ്കണ്ണിയില്‍ നിന്നും ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും സ്റ്റാന്‍ഡില്‍ പെട്ടതായി വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ പി ഹരിദാസന്‍ അറിയിച്ചു.11 മണിയോടെ ക്വാറി മാലിന്യം കൊണ്ടുവന്ന് ചാല്‍ നികത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.