Connect with us

pravasi

ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് പുസ്തകം വെള്ളിയാഴ്ച പ്രകാശനം ചെയ്യും

84 പേജുള്ള പുസ്തകം ഇന്ത്യയിലെ വൈറ്റ് ഫാൽക്കൺ പബ്ലിഷിംഗ് ആണ് പ്രസിദ്ധീകരിക്കുന്നത്.

Published

|

Last Updated

ദമാം | മലയാളി വിദ്യാർഥിനി പന്ത്രണ്ട് വയസ്സുകാരി ഖദീജ നാഫിലയുടെ ഇംഗ്ലീഷ് പുസ്തകം പ്രകാശനത്തിനൊരുങ്ങി. കോട്ടയം ഈരാറ്റുപേട്ട സ്വദേശി മുജീബുദ്ദീൻ- ശാലിൻ ദമ്പതികളുടെ മൂത്ത മകളാണ്. അൽകൊസാമ ഇൻ്റർ നാഷണൽ സ്കൂളിൽ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. 84 പേജുള്ള പുസ്തകം ഇന്ത്യയിലെ വൈറ്റ് ഫാൽക്കൺ പബ്ലിഷിംഗ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഫെബ്രുവരി 25 വെള്ളി വൈകീട്ട് ആറ് മണിക്ക് അൽകോബാർ അൽ ഗുസൈബി ഓഡിറ്റോ റിയത്തിൽ വെച്ച് കിഴക്കൻ പ്രവിശ്യയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പ്രകാശനം.

വിദ്യാർഥികൾക്ക് കൃത്യമായ ദിശ നിർണയിക്കുന്നതിന് പ്രചോദനം നൽകുന്ന 15 ദിന ചിന്തകളാണ് പുസ്തകത്തിൻ്റെ ഇതിവൃത്തം. കുടുംബത്തിൽ നിന്നും തുടങ്ങി വിദ്യാലയത്തിലൂടെ സഞ്ചരിച്ചു സാമൂഹിക ചിന്തകൾ എങ്ങനെ സ്വായത്തമാക്കാമെന്ന് തൻ്റെ സഹപാഠികൾക്കും സമപ്രായക്കാർക്കും പറഞ്ഞു കൊടുക്കുകയാണ് ഈ കൊച്ചു മിടുക്കി. ചിന്തകൾ വരികളിലൂടെ എത്തിക്കുവാനുള്ള പ്രയത്നത്തിന് പിന്നിൽ തൻ്റെ മാതാപിതാക്കളും അധ്യാപകരും തന്നെയാണെന്ന് ഖദീജ നാഫില അഭിമാനത്തോടെ പറയുന്നു.

അൽ കോബാറിൽ നടന്ന വാർത്താ സമ്മേളനത്തിൽ അൽ കൊസാമ ഇൻ്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ്, മുജീബുദ്ദീൻ മദാരിസ്, മദാരിസ് ഗ്ലോബൽ അക്കാദമി സി ഇ ഒ
ഒമർ ഫിദ ഹുസൈൻ, അമീൻ ഈരാറ്റുപേട്ട, അബൂ ത്വാഹിർ ഈരാറ്റുപേട്ട സംസാരിച്ചു.

Latest