Connect with us

Saudi Arabia

2021ലെ രണ്ടാമത്തെയും അവസാനത്തെയും ഗ്രഹണം ഡിസംബര്‍ നാലിന്

. ഗ്രഹണം മക്ക സമയം ഉച്ചയ്ക്ക് 12:37 ന് അവസാനിക്കും.

Published

|

Last Updated

ജിദ്ദ -അന്റാര്‍ട്ടിക്ക | ഡിസംബര്‍ 4 ശനിയാഴ്ച്ച 2021-ലെ രണ്ടാമത്തെയും അവസാനത്തെയും സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കും.ദക്ഷിണ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം, അന്റാര്‍ട്ടിക്കഎന്നിവിടങ്ങളിലാണ് ഭാഗിക ഗ്രഹണം ദൃശ്യമാകുക.

4 മണിക്കൂര്‍ 7 മിനിറ്റ് സമയമാണ് ഗ്രഹണ ദൈര്‍ഘ്യം. അന്റാര്‍ട്ടിക്കയിലെ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ – ധ്രുവക്കപ്പലുകള്‍-വിമാനങ്ങളിലോ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ വളരെ പരിമിതമായ ആളുകള്‍ക്ക് മാത്രമേ് ഗ്രഹണം കാണാന്‍ കഴിയൂ. 1 മിനിറ്റ് 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പൂര്‍ണ്ണ സൂര്യഗ്രഹണം അന്റാര്‍ട്ടിക്കയില്‍ മാത്രമാണ് ദൃശ്യമാകുക

സാധാരണയായി പൂര്‍ണ്ണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്റെ നിഴല്‍ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നീങ്ങുകയാണ് പതിവ് . എന്നാല്‍ നിഴല്‍ ദക്ഷിണധ്രുവത്തിനടുത്താണ് സംഭവിക്കുന്നത് എന്നതിനാല്‍ അത് വിപരീത ദിശയിലേക്കാണ് നീങ്ങുന്നത് . അന്റാര്‍ട്ടിക്ക സമുദ്രത്തില്‍ ഗ്രഹണത്തിന്റെ ഐസ് ഷെല്‍ഫിലേക്ക് വളഞ്ഞ് കാണപ്പെടുക. ഗ്രഹണ സമയത്ത് സൂര്യന്റെ പ്രത്യക്ഷ വ്യാസം ശരാശരിയേക്കാള്‍ 1.5ശതമാനം വലുതായിരിക്കുമെന്നും ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത അകലത്തിലായിരിക്കുമെന്നും ജിദ്ദയിലെ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി മേധാവി എന്‍ജിനീയര്‍ മജീദ് അബു സാഹിറ പറഞ്ഞു

ചന്ദ്രനിഴലിന്റെ പാത അന്റാര്‍ട്ടിക് സമുദ്രത്തില്‍ തുടങ്ങി, ഫോക്ക്ലാന്‍ഡ് ദ്വീപുകളില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ തെക്കുകിഴക്ക്-അന്റാര്‍ട്ടിക്ക കടന്ന് അന്റാര്‍ട്ടിക്ക് സമുദ്രത്തിന് മുകളിലൂടെയാണ് അവസാനിക്കുക. അന്റാര്‍ട്ടിക്ക് സമുദ്രത്തിന് മുകളിലൂടെ പുറപ്പെടുന്നതിനാല്‍, ഗ്രഹണം അതിന്റെ ഭാഗിക രൂപത്തില്‍ ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും, ടാസ്മാനിയ ദ്വീപിലും പസഫിക് സമുദ്രത്തിലെ സെന്റ് ഹെലീന ഉള്‍പ്പെടെ (52%), നമീബിയ (5%), ദക്ഷിണാഫ്രിക്ക (11%), ദക്ഷിണ ജോര്‍ജിയ, അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദക്ഷിണ സാന്‍ഡ്വിച്ച് ദ്വീപുകള്‍ (97%), ഫോക്ക്‌ലാന്‍ഡ് ദക്ഷിണ അറ്റ്‌ലാന്റിക് (28%), അര്‍ജന്റീന (20%), ചിലി (13%), ന്യൂസിലാന്‍ഡ് (46%), ഓസ്‌ട്രേലിയ (43%) എന്നിവിടങ്ങളില്‍ വ്യത്യസ്ത അനുപാതങ്ങളിലാണ് ദൃശ്യമാവുക. ഗ്രഹണം മക്ക സമയം ഉച്ചയ്ക്ക് 12:37 ന് അവസാനിക്കും.