Connect with us

Kannur

വലയിലെ റോപ് കാലില്‍ കുടുങ്ങി കടലില്‍ വീണയാള്‍ മരിച്ചു

കണ്ണൂര്‍ അഴീക്കോട് സ്വദേശിയും നീലേശ്വരം തൈക്കടപ്പുറത്ത് താമസക്കാരനുമായ ഗണേശന്‍ (60) ആണ് മരിച്ചത്.

Published

|

Last Updated

നീലേശ്വരം | മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളത്തില്‍ നിന്ന് വലയിലെ റോപ് കാലില്‍ കുടുങ്ങി കടലിലേക്ക് വീണയാള്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് സ്വദേശിയും നീലേശ്വരം തൈക്കടപ്പുറത്ത് താമസക്കാരനുമായ ഗണേശന്‍ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ തൈക്കടപ്പുറം ബോട്ട് ജെട്ടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളത്തില്‍ നിന്നാണ് കടലിലേക്ക് വീണത്. ഉടന്‍തന്നെ കൂടെയുള്ളവര്‍ തോണിയിലേക്ക് എടുത്തു കയറ്റുകയും കരയിലെത്തിക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചെറുതോണി സംഘടനാ പ്രസിഡന്റാണ് ഗണേശന്‍. ഭാര്യ: സുനിത. മക്കള്‍: സംഗീത്, സ്വാഗത്, സൂര്യ.

Latest