Kuwait
രണ്ട് മാസം മുമ്പ് കാണാതായ കുവൈത്തി പൗരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
സംഭവവുമായി ബന്ധപ്പെട്ട് ഒരു ഈജിപ്ഷ്യന്‍ പൗരനെ ഈജിപ്തില്‍ അറസ്റ്റ് ചെയ്തതായും ഇയാള്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കുവൈത്ത് സിറ്റി | കുവൈത്തില്‍ രണ്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്വദേശി യുവാവ് മുബാറക് അല്‍-റഷീദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബര്‍ അല്‍ സാല്‍മി പ്രദേശത്ത് ഒരു കണ്ടയിനറില്‍ ആണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഇത് മുബാറക് അല്‍ റഷീദിയുടെതാണെന്ന് സ്ഥിരീകരിച്ചു.കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം.സംഭവവുമായി ബന്ധപ്പെട്ട് ഒരു ഈജിപ്ഷ്യന്‍ പൗരനെ ഈജിപ്തില്‍ അറസ്റ്റ് ചെയ്തതായും ഇയാള്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 13 നാണ് 36 കാരനായ മുബാറക് അല്‍ റഷീദിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നത്.ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ യുവാവിനെ അവസാനമായി ബന്ധപ്പെട്ടത് സുഹൃത്താണെന്ന് കണ്ടെത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍ ഇയാളില്‍ നിന്ന് വ്യക്തമായസൂചനകള്‍ ഒന്നും ലഭിച്ചില്ല. റഷീദിയെ കാണാതായതിന്റെ തൊട്ടടുത്ത ദിവസം സുഹൃത്ത് രാസ വസ്തുക്കള്‍ ഉപയോഗിച്ച് തന്റെ കാര്‍ കഴുകിയതായി കണ്ടെത്തിയിരുന്നു.മോഷ്ടിച്ച കാര്‍ ആയതിനാലാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാള്‍ പറഞ്ഞ മറുപടി.റഷീദിയെ കണ്ടെത്തുന്നതിന് കഴിഞ്ഞ മാസം 15 ന് കബ്ദ് പ്രദേശത്ത് വമ്പിച്ച ജന പങ്കാളിത്തത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അന്ന്തിരച്ചില്‍ യജ്ഞത്തില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്വദേശികളും വിദേശികളുമായ മൂവായിരത്തോളം പേരാണ് പങ്കെടുത്തത്.നിരവധി സന്നദ്ധ സംഘടനകള്‍ ട്വിറ്റര്‍ വഴി നടത്തിയ ആഹ്വാനത്തെ തുടര്‍ന്ന് യജ്ഞത്തില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ജനങ്ങള്‍ കബ്ദ് പ്രദേശതേക്ക് ഒഴുകിയെത്തുകയായിരുന്ന.ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളില്‍ പെട്ട അറുപതോളം വാഹനങ്ങള്‍ക്ക് പുറമെ ഹെലികോപ്റ്ററുകളും തെരച്ചിലിനായി ഉപയോഗിച്ചിരുന്നു. നിരവധി പോലീസ് നായകളും തെരച്ചിലില്‍ പങ്കെടുത്തിരുന്നു എന്നിട്ടും നിര്‍ണ്ണായകംമായ യാതൊരു വിവരങ്ങളും ലഭിച്ചില്ല. ഇതിനിടയിലാണ് ഇന്നലെ വൈകീട്ട് അപ്രതീക്ഷിതമായി മുബാറക്കിന്റെ മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.