Connect with us

National

അടുത്ത വർഷം ഫെബ്രുവരിയോടെ വന്ദേഭാരത് ട്രെയിനിന് മൂന്ന് പതിപ്പുകൾ ലഭിക്കുമെന്ന് റെയിൽവേ മന്ത്രി

ജൂൺ പകുതിയോടെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് ട്രെയിൻ ലഭിക്കുമെന്നും റെയിൽവേ മന്ത്രി

Published

|

Last Updated

ന്യൂഡൽഹി | അടുത്ത വർഷം ഫെബ്രുവരി-മാര്ച്ച് മാസത്തോടെ വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് പതിപ്പുകൾ രാജ്യത്തിന് ലഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്സ് എന്നിവയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത ശേഷം വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് വൈഷ്ണവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

“വന്ദേ ഭാരതിന് മൂന്ന് ഫോർമാറ്റുകളുണ്ട്. 100 കിലോമീറ്ററിൽ താഴെ യാത്രക്ക് വന്ദേ മെട്രോ, 100 മുതൽ 550 വരെ കിലോമീറ്റർ യാത്രക്ക് വന്ദേ ചെയർ കാർ, 550 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് വന്ദേ സ്ലീപ്പേഴ്സ്. ഈ മൂന്ന് ഫോർമാറ്റുകളും അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തോടെ തയ്യാറാകും,”- വൈഷ്ണവ് പറഞ്ഞു.

ഇതുവരെ 17 വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തത്. ജൂൺ പകുതിയോടെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് ട്രെയിൻ ലഭിക്കുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.

Latest