National
പുതിയ പാര്‍ലിമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം; ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ സി ആര്‍ ജയ സുകിന്‍ ആണ് ഹരജി നല്‍കിയത്.

ന്യൂഡല്‍ഹി | പുതിയ പാര്‍ലിമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ സി ആര്‍ ജയ സുകിന്‍ ആണ് ഹരജി നല്‍കിയത്.
ജസ്റ്റിസുമാരായ ജെ കെ മഹേശ്വര, ടി എസ് നരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് വാദം കേള്‍ക്കുക.
പാര്‍ലിമെന്റിന്റെ പുതിയ മന്ദിരം പ്രധാന മന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. 21 പ്രതിപക്ഷ കക്ഷികള്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ മാറ്റിനിര്‍ത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണ നീക്കം.
അതേസമയം, 18 എന്‍ ഡി എ സഖ്യ കക്ഷികളുള്‍പ്പെടെ 25 പാര്‍ട്ടികള്‍ ഉദ്ഘാടനത്തില്‍ സംബന്ധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജനതാദള്‍ എസ് നേതാവ് എച്ച് ഡി ദേവെഗൗഡയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി.