Connect with us

sahityolsav 22

എസ് എസ് എഫ് കേരള സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരള സാഹിത്യോത്സവുമായി ബന്ധപ്പെട്ട് ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പ്രചാരണ പരിപാടികളാണ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ളത്.

Published

|

Last Updated

കൊച്ചി | സെപ്തംബർ രണ്ട് മുതൽ 10 വരെ എറണാകുളത്ത് നടക്കുന്ന കേരള സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് കളമശ്ശേരിയിൽ സമസ്ത ജില്ലാ പ്രസിഡന്റ് കൽത്തറ അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി ടി ഹാശിം തങ്ങൾ അധ്യക്ഷം വഹിച്ചു. സ്വാഗത സംഘം അഡ്വൈസറി ബോർഡ്‌ കൺവീനർ വി എച്ച് അലി ദാരിമി, ജന.കൺവീനർ എം ബി അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി, ഫിനാൻസ് ചെയർമാൻ സി എ ഹൈദ്രോസ് ഹാജി, കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറിമാരായ മജീദ് മുസ്‌ലിയാർ വടാട്ടുപാറ, ഡോ.എ ബി അലിയാർ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ ഇസ്മാഈൽ സഖാഫി നെല്ലിക്കുഴി, സി പി ഷാജഹാൻ സഖാഫി സംബന്ധിച്ചു.

സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് സോൺ തലത്തിലെ ചെയർമാൻ, കൺവീനർമാരുടെ പ്രഖ്യാപനം കെ എസ് എം ഷാജഹാൻ സഖാഫി നിർവഹിച്ചു. വിവിധ സമിതികളുടെ പദ്ധതികളും അവതരിപ്പിച്ചു. കേരള സാഹിത്യോത്സവുമായി ബന്ധപ്പെട്ട് ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പ്രചാരണ പരിപാടികളാണ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ളത്.

കേരള സാഹിത്യോത്സവ് സോൺ തല കോർഡിനേഷൻ സമിതി അംഗങ്ങൾ:
കൊച്ചി- ഹനീഫ ഹാജി, നാസർ എം ബി
എറണാകുളം- ബശീർ ഹാജി തമ്മനം, നവാസ് തമ്മനം
തൃക്കാക്കര- അബൂബക്കർ മുസ്ലിയാർ, ഇബ്റാഹിം ഹാജി പെരിങ്ങാല, സുധീർ ചാത്തംവേലിപ്പാടം
ആലുവ- ഹുസൈൻ തങ്ങൾ, ഇബ്റാഹീം സഖാഫി,കബീർ ബാഖവി
പെരുമ്പാവൂർ- ജലാലുദ്ദീൻ അഹ്സനി, അബ്ദുസ്സലാം അഹ്സനി
മൂവാറ്റുപുഴ- ബശീർ മാസ്റ്റർ,സൽമാൻ സഖാഫി
കോതമംഗലം- ശിഹാബ് അൽ ഹസനി, നൗഷാദ് മദനി
പറവൂർ- അബ്ദുല്ലത്തീഫ് അഹ്സനി, റഫീഖ് സഖാഫി
കളമശ്ശേരി- അബ്ദുർറഹ്മാൻ സഖാഫി, മാഹിൻ മൂലയിൽ

Latest