First Gear
പുതിയ ബിഎംഡബ്ല്യു ഇസെഡ്4 ഇന്ത്യയില്‍ അവതരിപ്പിച്ചു
ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു ഇസെഡ്4 എം40ഐ യുടെ പ്രാരംഭ എക്സ് ഷോറൂം വില 89.30 ലക്ഷം രൂപയാണ്.

ന്യൂഡല്‍ഹി| ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു തങ്ങളുടെ പുതിയ കാര്‍ ബിഎംഡബ്ല്യു ഇസെഡ്4 എം40ഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഏഴ് കളര്‍ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. 2023 ജൂണ്‍ മുതല്‍ എല്ലാ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലും വാഹനം എത്തും. എല്ലാ നൂതന സവിശേഷതകളും ഈ സ്പോര്‍ട്സ് കാറില്‍ നല്‍കിയിട്ടുണ്ട്. 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ എഞ്ചിനാണ് ബിഎംഡബ്ല്യു ഇസെഡ്4 ന് കരുത്തേകുന്നത്.
എഞ്ചിന്‍ 335 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇരട്ട-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് കാറിന് ലഭിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു ഇസെഡ്4 എം40ഐ യുടെ പ്രാരംഭ എക്സ് ഷോറൂം വില 89.30 ലക്ഷം രൂപയാണ്.
---- facebook comment plugin here -----