Connect with us

Kerala

സഹകരണ ബേങ്കുകള്‍ക്കെതിരായ നീക്കം ലക്ഷ്യമിടുന്നത് കേരളത്തെ: മുഖ്യമന്ത്രി

കുട്ടികളില്‍ അമിതമായ സമ്പാദ്യ ബോധമുണ്ടാകാന്‍ പാടില്ല

Published

|

Last Updated

തിരുവനന്തപുരം |  സഹകരണ ബേങ്കുകള്‍ക്കെതിരായ ചില നീക്കങ്ങള്‍ കേരളത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമങ്ങളില്‍ ബേങ്കിംഗ് വ്യാപകമാക്കിയതും ബേങ്കിംഗ് സാക്ഷരതയുണ്ടാക്കിയത് സഹകരണ ബേങ്കുകളാണ്. എന്നാല്‍ കേരള ബേങ്കിന് എതിരെയുള്ള നീക്കങ്ങള്‍ ശക്തിപ്പെട്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായുള്ള കേരള ബേങ്കിന്റെ വിദ്യാനിധി സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്പാദ്യത്തെ കുറിച്ച് ചിന്തിച്ച് ജീവിക്കാന്‍ മറന്ന് പോയവരുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇത് അപകടകരമായ അവസ്ഥയാണ്. എന്തിനാണ് സമ്പാദ്യം എന്ന് ചിന്തിക്കേണ്ട ഘട്ടമാണ്. സമ്പാദിക്കാനല്ല ശരിയായ ജീവിതം നയിക്കാനാണ് പഠിക്കേണ്ടത്. കുട്ടികളില്‍ അമിതമായ സമ്പാദ്യ ബോധമുണ്ടാകാന്‍ പാടില്ല. തന്റെ കൈയ്യിലുള്ള പണം തൊട്ടടുത്തിരിക്കുന്ന ആവശ്യക്കാരെ സഹായിക്കാനാകണം.’ വിദ്യാനിധി പദ്ധതിക്ക് എതിരല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ സ്ഥാപനങ്ങള്‍ക്ക് ബേങ്ക് എന്ന് ഉപയോഗിക്കാന്‍ പാടില്ലെന്ന ആര്‍ബിഐ പരസ്യം തെറ്റിദ്ധാരണജനകമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ പാലിച്ചാണെന്നും മന്ത്രി പറഞ്ഞു

 

Latest