Connect with us

Education

എല്ലാ ദിവസവും ക്ലാസുണ്ടാകുന്നതില്‍ സങ്കടപ്പെട്ട് വൈറലായ കുഞ്ഞിനെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

'സ്‌കൂള്‍ തുറക്കുമ്പോള്‍ കളിയും ചിരിയുമായി കൂട്ടുകാരും ടീച്ചര്‍മാരും ഉണ്ടാകും കെട്ടോ, സങ്കടപ്പെടേണ്ട കുഞ്ഞോമന' എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Published

|

Last Updated

തിരുവനന്തപുരം | ഓണ്‍ലൈന്‍ ക്ലാസുകളിലെ ആവര്‍ത്തന വിരസതയില്‍ സങ്കടപ്പെട്ട് വൈറലായ കുഞ്ഞിനെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘സ്‌കൂള്‍ തുറക്കുമ്പോള്‍ കളിയും ചിരിയുമായി കൂട്ടുകാരും ടീച്ചര്‍മാരും ഉണ്ടാകും കെട്ടോ, സങ്കടപ്പെടേണ്ട കുഞ്ഞോമന’ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വൈറലായ വീഡിയോക്കൊപ്പമായിരുന്നു ഈ കുറിപ്പ്.

എല്ലാ ദിവസവും ഒരുപോലെയുള്ള ക്ലാസുകളില്‍ സങ്കടപ്പെടുന്ന കുഞ്ഞിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എല്ലാ ദിവസവും ക്ലാസില്ലെന്നും ശനിയും ഞായറും അവധിയാണെന്നും പറഞ്ഞ് മാതാവ് ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും എനിക്കത് പറ്റൂലമ്മാ, എനിക്കിത് പറ്റൂല എന്ന് കുട്ടി സങ്കടപ്പെട്ട് പറയുന്നത് കേള്‍ക്കാം. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ആശ്വസിപ്പിക്കല്‍. മാത്രമല്ല നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചുമുണ്ട്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം:

---- facebook comment plugin here -----

Latest