Connect with us

Kerala

കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഘം പിടിയില്‍

ഇരുവരേയും വാഹനത്തിനകത്തേക്ക് കയറ്റി മാരകമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ച ശേഷം സമ്മാനര്‍ഹമായ ടിക്കറ്റുമായി കടന്ന് കളയുകയായിരുന്നു.

Published

|

Last Updated

മലപ്പുറം | മഞ്ചേരിയില്‍ ഒന്നാം സമ്മാനം ലഭിച്ച കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയുടെ ടിക്കറ്റാണ് സംഘം തട്ടിയെടുത്തത്. കേസില്‍ അലനല്ലൂര്‍ തിരുവിഴാംകുന്ന് മൂജിപ്, പുല്‍പറ്റ കുന്നിക്കല്‍ പ്രഭാകരന്‍, ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലുരിക്കല്‍ അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍, കൊങ്ങശ്ശേരി വീട്ടില്‍ അജിത് കുമാര്‍ , കലസിയില്‍ വീട്ടില്‍ പ്രിന്‍സ് , ചോലക്കുന്ന് വീട്ടില്‍ ശ്രീക്കുട്ടന്‍ , പാലക്കാട് കരിമ്പുഴ സ്വദേശി മുബഷിര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 19ന് ഫലം വന്ന കേരള ഭാഗ്യക്കുറിയുടെ നിര്‍മല്‍ ടിക്കറ്റിന്റെ ജേതാവാണ് അലവി. കൂടുതല്‍ പണം വാഗ്ദാനം നല്‍കി സ്വകാര്യ ബേങ്ക് ജീവനക്കാരെന്ന വ്യാജേനെയാണ് സംഘം അലവി. െ സമീപിച്ചത്. ടിക്കറ്റുമായി ഈ സംഘം കച്ചേരിപ്പടിയിലെത്താന്‍ ആവശ്യപ്പെട്ടു. അലവിയുടെ മകനും സുഹൃത്തുമാണ് കച്ചേരിപ്പിടിയിലേക്ക് പോയത്. രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികള്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്യാനാണെന്ന വ്യാജേനെ ഇരുവരേയും വാഹനത്തിനകത്തേക്ക് കയറ്റി മാരകമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ച ശേഷം സമ്മാനര്‍ഹമായ ടിക്കറ്റുമായി കടന്ന് കളയുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നതും, പ്രതികള്‍ പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കുന്നതിനെന്ന് പറഞ്ഞാണ് സംഘം ഭാഗ്യക്കുറി സമ്മാനാര്‍ഹരെ സമീപിക്കുന്നതും തട്ടിപ്പ് നടത്തുന്നതും. സമാനമായ തട്ടിപ്പുകള്‍ സംഘം നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.