Connect with us

Kerala

ഗവര്‍ണറുടെത് ഭരണഘടനാ വിരുദ്ധമായ നിലപാട്; നിയമപരമായി കൈകാര്യം ചെയ്യും: എം വി ഗോവിന്ദന്‍

ഗവര്‍ണറുടെ പ്രീതിയാണ് അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്നും ഗോവിന്ദന്‍

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണര്‍ക്കെതിരെ വീണ്ടും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. അതിനെ ഭരണഘടനാപരമായും നിയമപരമായും കൈകാര്യം ചെയ്യും.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കുന്നത് തത്കാലം പരിഗണനയിലില്ല. ഗവര്‍ണറുടെ പ്രീതിയാണ് അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

Latest