Connect with us

mk stalin

ആദ്യമൊന്ന് അമ്പരന്ന് യാത്രക്കാര്‍; തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ പരിശോധന

സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം, തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസുകളില്‍ വനിതാ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു

Published

|

Last Updated

ചെന്നൈ | സര്‍ക്കാര്‍ ബസില്‍ പെട്ടെന്ന് കയറിയ യാത്രക്കാരനെക്കണ്ട് ബസിലുള്ളവര്‍ ആദ്യം ഒന്ന് ഞെട്ടി. കയറിയത് തങ്ങളുടെ മുഖ്യമന്ത്രി തന്നെയാണെന്ന് ഉറപ്പിച്ചതോടെ യാത്രക്കാര്‍ക്ക് കൗതുകമായി. തമിഴ്‌നാട്ടിലാണ് സംഭവം.

ചെന്നൈ ത്യാഗരാജ നഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് സര്‍വ്വീസ് നടത്തുന്ന എം 19 ബി എന്ന സര്‍ക്കാര്‍ ബസിലാണ്, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അപ്രതീക്ഷിതമായി പരിശോധനക്ക് എത്തിയത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം, തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസുകളില്‍ വനിതാ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. ഇതിനെക്കുറിച്ച് വനിതാ യാത്രക്കാരോട് സ്റ്റാലിന്‍ വിശദമായി ചോദിച്ചറിഞ്ഞു.

ഊഷ്മളമായാണ് യാത്രക്കാര്‍ ഇദ്ദേഹത്തെ വരവേറ്റത്. ചിലര്‍ മുഖ്യമന്ത്രിയുടെ കൂടെ സെല്‍ഫിയും എടുത്തു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വന്ന്, ബസ് നിര്‍ത്തിച്ച ശേഷം സ്റ്റാലിന്‍ സ്വന്തം ഔദ്യോഗിക വാഹനത്തില്‍ നിന്നും ഇറങ്ങി ബസില്‍ കയറുകയായിരുന്നു. യാത്രക്കാരുമായി സംവദിച്ച ശേഷം അദ്ദേഹം ഔദ്യോഗിക വാഹനത്തില്‍ തന്നെ മടങ്ങുകയും ചെയ്തു.

Latest