Connect with us

Techno

റിയല്‍മി 8എസ് 5ജിയുടെ ആദ്യ വില്‍പ്പന ഇന്ന് നടക്കും

ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയും കമ്പനിയുടെ ഔദ്യോഗിക സൈറ്റ് വഴിയുമാണ് സെയില്‍ നടക്കുക. ആദ്യ വില്‍പ്പനയില്‍ ഡിവൈസ് വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ലഭിക്കുന്നതാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണ്‍ അടുത്തകാലത്താണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മീഡിയടെക് ഡൈമന്‍സിറ്റി 810 പ്രോസസറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്. റിയല്‍മി 8എസിന്റെ ആദ്യ വില്‍പ്പന ഇന്ന് നടക്കും. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയും കമ്പനിയുടെ ഔദ്യോഗിക സൈറ്റ് വഴിയുമാണ് സെയില്‍ നടക്കുക. ആദ്യ വില്‍പ്പനയില്‍ ഡിവൈസ് വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ലഭിക്കുന്നതാണ്.

റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ്. യൂണിവേഴ്‌സ് പര്‍പ്പിള്‍, യൂണിവേഴ്‌സ് ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുക. റിയല്‍മി 8എസിന് ലഭിക്കുന്ന ലോഞ്ച് ഓഫറുകളില്‍ പ്രധാനപ്പെട്ടത് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് ഇഎംഐ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1,500 രൂപ കിഴിവ് ലഭിക്കുമെന്നതാണ്.

റിയല്‍മി 8എസ് 5ജിയില്‍ ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പാണ് ഉള്ളത്. എഫ്/1.8 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍, എഫ്/2.4 മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ പോര്‍ട്രെയിറ്റ് സെന്‍സര്‍ എന്നിവയാണ് പിന്‍ കാമറ സെറ്റപ്പില്‍ ഉള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ്/2.1 ലെന്‍സുള്ള 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സറും സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്.

128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജാണ് ഫോണില്‍ ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 1 ടിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനും കഴിയും. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി വോള്‍ട്ടി, വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ നല്‍കിയിട്ടുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഡിവൈസില്‍ ഉണ്ട്. 33ഡബ്ല്യു ഡാര്‍ട്ട് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണിലുള്ളത്. ഈ ഡിവൈസ് ആന്‍ഡ്രോയിഡ് 11 ബേസ്ഡ് റിയല്‍മി യുഐ 2.0ല്‍ പ്രവര്‍ത്തിക്കുന്നു.

 

---- facebook comment plugin here -----

Latest