Connect with us

National

കോണ്‍ഗ്രസ് പുനരുജ്ജീവനത്തിനായി എംപവര്‍ കമ്മറ്റി വരുന്നു

സംഘടനാ പ്രശ്‌നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച ചിന്തിന്‍ ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍ നടക്കും.

Published

|

Last Updated

ന്യൂഡല്‍ഹി |  അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എംപവര്‍ കമ്മിറ്റിയെ സജ്ജമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതാധികാര കര്‍മ്മസമിതി രുപീകരിക്കും. സംഘടനാ പ്രശ്‌നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച ചിന്തിന്‍ ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍ നടക്കും.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് പുനരുജ്ജീവനത്തിനായി സമര്‍പ്പിച്ച പദ്ധതിയെക്കുറിച്ച് പഠിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ ഉന്നതതലയോഗം വിശദമായ ചര്‍ച്ച നടത്തിയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു

ചിന്തിന്‍ ശിബിറില്‍ ചര്‍ച്ച ചെയ്യേണ്ട വിവിധ വിഷയങ്ങള്‍ ക്രോഡീകരിക്കാന്‍ സോണിയാ ഗാന്ധി വിവിധ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പാര്‍ട്ടി ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങി രാജ്യത്തെ നാനൂറോളം നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

Latest