Connect with us

Kerala

പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് 24 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

നാരങ്ങാനം ആലുങ്കല്‍ പള്ളിമുരുപ്പേല്‍ വീട്ടില്‍ തങ്കച്ചനെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

Published

|

Last Updated

പത്തനംതിട്ട | പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം ആലുങ്കല്‍ പള്ളിമുരുപ്പേല്‍ വീട്ടില്‍ തങ്കച്ചനെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

1999 ല്‍ പെരുനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലെ പ്രതിയായ ഇയാളെ റാന്നി ജെ എഫ് എം സി കോടതി 2010 ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ലോങ് പെന്റിങ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 24 വര്‍ഷങ്ങളായി പല സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു പ്രതി. ഇപ്പോള്‍ താമസിക്കുന്ന ആനന്ദപ്പള്ളി മാമ്മൂടുള്ള വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ കുടുക്കിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സി പി ഒമാരായ അരുണ്‍രാജ്, പ്രദീപ് കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Latest