Connect with us

Kerala

വെള്ളാപ്പള്ളി നടേശന്റെ വീട്ടിലേക്കുള്ള മാര്‍ച്ച് നിരോധിച്ച് ജില്ലാ ഭരണകൂടം

വെള്ളാപ്പള്ളി നടേശന്‍ നേതൃപദവികളില്‍ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീനാരായണ സഹോദര ധര്‍മവേദി മാര്‍ച്ച് പ്രഖ്യാപിച്ചത്.

Published

|

Last Updated

ആലപ്പുഴ | എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലേക്ക് ശ്രീനാരായണ സഹോദര ധര്‍മവേദി നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് ജില്ലാ ഭരണകൂടം നിരോധിച്ചു. മാര്‍ച്ച് പ്രതിരോധിക്കുമെന്ന് എസ് എന്‍ ഡി പിയും പ്രഖ്യാപിച്ചതോടെ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ മാര്‍ച്ചിന് നിരോധമേര്‍പ്പെടുത്തിയത്. ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. വെള്ളാപ്പള്ളി നടേശന്‍ നേതൃപദവികളില്‍ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീനാരായണ സഹോദര ധര്‍മവേദി മാര്‍ച്ച് പ്രഖ്യാപിച്ചത്. രാവിലെ 10ന് കണിച്ചുകുളങ്ങരയില്‍ നിന്നാണ് മാര്‍ച്ച് പ്രഖ്യപിച്ചത്.

എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ വെള്ളാപ്പള്ളിയുടെ വിചാരണ തുടരാമെന്ന ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.1998 -99 ല്‍ കൊല്ലം എസ്.എന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷ ഭാഗമായി പൊതുജനങ്ങളില്‍ പിരിച്ച പണത്തില്‍ 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്നാണ് കേസ്. കമ്മിറ്റിയുടെ ചെയര്‍മാനായ വെള്ളാപ്പള്ളി നടേശനെതിരെ അന്നത്തെ എസ് എന്‍ഡിപി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റും, ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായ സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്

 

Latest