Connect with us

Kuwait

ജാബിർ പാലം അടക്കാനുള്ള തീരുമാനം റദ്ദാക്കി

സൈക്ലിംഗ് അത്ല‍റ്റുകളുടെ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കാൻ താത്കാലികമായി ജാബിർ പാലം അടക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിപ്പ് നൽകിയിരുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലേ ജാബിർപാലം താത്കാലികമായി അടക്കാനുള്ള തീരുമാനം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.  സൈക്ലിംഗ് അത്ല‍റ്റുകളുടെ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കാൻ താത്കാലികമായി ജാബിർ പാലം അടക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിപ്പ് നൽകിയിരുന്നു.

എന്നാൽ യു എ ഇ പ്രസിഡന്റ് ശെെഖ് ഖലീഫയുടെ വേർപാടിനെ തുടർന്ന് ഇന്നും നാളെയും നടത്താനിരുന്ന മൂന്നാമതു ജി സി സി ഗെയിംസ് മാറ്റിവെച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് പാലം അടക്കാനുള്ള തീരുമാനം റദ്ദാക്കിയത്.

ഇതുമായ് ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്

---- facebook comment plugin here -----

Latest